
Breaking News
ലോകകപ്പ് സുരക്ഷ: ഇറ്റാലിയന്‍ കപ്പല്‍ ഖത്തറിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് സുരക്ഷക്കായി ഇറ്റാലിയന്‍ കപ്പല്‍ ഖത്തറിലെത്തി. ഖത്തറിലെത്തിയ ഇറ്റാലിയന്‍ പൗലോ താവോന്‍ ഡി റെവല്‍ കപ്പലിന് ഖത്തര്‍ അമീരി നേവല്‍ ഫോഴ്സ് ഉമ്മുല്‍ ഹൂള്‍ നാവിക താവളത്തില്‍ സ്വീകരണം നല്‍കി.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് സുരക്ഷിതമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സഹോദര-സൗഹൃദ സേനയുമായി ഒപ്പുവെച്ച സഹകരണ കരാറുകളുടെ ചട്ടക്കൂടിലാണ് കപ്പലിന്റെ വരവ്.