ഖത്തര്‍ വിമാനത്താവളങ്ങളിള്‍ പാസഞ്ചര്‍ ഓവര്‍ഫ്‌ളോ ഏരിയ പ്രവര്‍ത്തനക്ഷമമാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ വിമാനത്താവളങ്ങളിള്‍ പാസഞ്ചര്‍ ഓവര്‍ഫ്‌ളോ ഏരിയ പ്രവര്‍ത്തനക്ഷമമാക്കി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെയും ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴിയും പുറപ്പെടുന്ന യാത്രക്കാര്‍ക്ക് നിരവധി ഫുട്‌ബോള്‍ പ്രമേയവും വിനോദ പരിപാടികളും ക്രമീകരിച്ചിരിക്കുന്ന പാസഞ്ചര്‍ ഓവര്‍ഫ്‌ളോ ഏരിയ ആസ്വദിക്കാന്‍ കഴിയും.
യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ആളുകള്‍ക്ക് അവരുടെ സമയം ആസ്വദിക്കാന്‍ മറ്റൊരു മികച്ച ഇടം നല്‍കാനാണ് ഇങ്ങനെയൊരു സൗകര്യം ആരംഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
‘ആദ്യത്തേയും അവസാനത്തേയും മതിപ്പ് സൃഷ്ടിക്കുന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്. പ്രധാന കായിക ഇനങ്ങളില്‍ ആഗോള യാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നു. പാസഞ്ചര്‍ ഓവര്‍ഫ്‌ലോ ഏരിയ നിര്‍മ്മിച്ചിരിക്കുന്നത് ആരാധകര്‍ക്ക് അവരുടെ ലോകകപ്പ് യാത്ര പൂര്‍ത്തിയാക്കാന്‍ സവിശേഷമായ സൗകര്യം പ്രദാനം ചെയ്യുന്നതിനാണ്.
ഇത്തരമൊരു പദ്ധതി ലോകത്തിലെ ആദ്യത്തേതാണെന്നും ‘ഈ പ്രത്യേക പ്രീ-ഡിപ്പാര്‍ച്ചര്‍ അനുഭവം ഖത്തറില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ആസ്വാദന പ്രവര്‍ത്തനങ്ങള്‍ നല്‍കുമെന്നും അല്‍ ബേക്കര്‍ എടുത്തുപറഞ്ഞു.’
ഈ സൗജന്യ സേവനം ഡിസംബര്‍ 31 വരെ രണ്ട് വിമാനത്താവളങ്ങളിലും പ്രവര്‍ത്തിക്കും, ഏത് എയര്‍ലൈനില്‍ പറക്കുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും. ‘ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരുമിച്ചുകൂടാന്‍ ആളുകളെ പ്രചോദിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാല്‍ യാത്രക്ക്് ഒരുങ്ങുക, കാരണം ഖത്തര്‍ എല്ലാ നിലക്കും ഒരുങ്ങി അല്‍ ബേക്കര്‍ പറഞ്ഞു.
ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില പാസഞ്ചര്‍ ഓവര്‍ഫ്‌ളോ ഏരിയ പ്രതിദിനം 12,000-ത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യും, അതേസമയം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പ്രതിദിനം 24,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത് ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. വിവിധ ഭക്ഷണ പാനീയ ഓപ്ഷനുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, നിശബ്ദ മേഖല, ഗെയിമിംഗ് സോണ്‍, കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ പിച്ചുകള്‍, ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീന്‍, സൗജന്യ വൈഫൈ ഏരിയ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലെ മെട്രോ സ്റ്റേഷനില്‍ നിന്ന് ഷട്ടില്‍ ബസ് വഴി പാസഞ്ചര്‍ ഓവര്‍ഫ്‌ളോ ഏരിയയിലെത്താം. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സി വഴിയോ അല്ലെങ്കില്‍ പൊതുഗതാഗതം ഉപയോഗിച്ചോ അല്‍ മതാര്‍ അല്‍ ഖദീം മെട്രോ സ്റ്റേഷന്‍ വഴി പ്രവേശിക്കാം. ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന് 4 മുതല്‍ 8 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് മാത്രമേ ഈ പ്രദേശത്തേക്ക് പ്രവേശനം ലഭിക്കൂ.
രണ്ട് വിമാനത്താവളങ്ങളിലും പാസഞ്ചര്‍ ഓവര്‍ഫ്‌ലോ ഏരിയ തുറക്കുന്നതിനോട് അനുബന്ധിച്ച്, അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ ഗായകന്‍ ചെബ് ഖാലിദും സൂപ്പര്‍ സ്റ്റാര്‍ ഡിജെ റോഡും റെക്കോര്‍ഡ് ചെയ്ത ഖത്തര്‍ എയര്‍വേയ്സിന്റെ ഫിഫ ലോകകപ്പ് ഗാനം ‘C.H.A.M.P.I.O.N.S’ എന്ന തലക്കെട്ടില്‍ എയര്‍ലൈനിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഖത്തറില്‍ എത്തുന്ന വിമാനങ്ങളില്‍ ഈ ഗാനം പ്ലേ ചെയ്യും.