Breaking News
കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. കാത്തിരിപ്പുകള്‍ അവസാനിക്കുന്നു, ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. കാല്‍പന്തുകളിലോകം ഉറ്റുനോക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് നാളെ പന്തുരുളും.
ഫുട്ബോള്‍ ആവേശം വാനോളമുയര്‍ന്ന് ആഘോഷത്തിമര്‍പ്പോടെ കിക്കോഫിന് ഖത്തര്‍ പൂര്‍ണസജ്ജം. നാളെ വൈകുന്നേരം 7 മണിക്ക് അല്‍ ഖോറിലെ മനോഹരമായ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വാഡാറിനെ നേരിടുന്നത് അറുപതിനായിരം ഫുട്ബോള്‍ ആരാധകര്‍ നേരിട്ടും 500 കോടിയോളം ആരാധകര്‍ അല്ലാതെയും വീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒന്നാകും ഖത്തറില്‍ നടക്കുക
നാളെ വൈകുന്നേരം 5 മണിക്ക് നടക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങോടെയാണ് ഫിഫ 2022 ലോകകപ്പിന് തുടക്കമാവുക.