ഫിഫ എക്സിക്യൂട്ടീവ് ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ ഫെയര്‍മോണ്ട് ദോഹ ഹോട്ടലില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ അസോസിയേഷന്റെ (ഫിഫ) എക്സിക്യൂട്ടീവ് ഉച്ചകോടിയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.
ഉച്ചകോടിയുടെ തുടക്കത്തില്‍, ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളുടെ ചരിത്രം വിവരിക്കുന്ന ഒരു ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സംസാരിച്ചു. ഉച്ചകോടിയില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്യുകയും ടൂര്‍ണമെന്റിന്റെ ആരംഭം അടുക്കുമ്പോള്‍ ഖത്തറിനെ അഭിനന്ദിക്കുകയും ചെയ്തു.
ഫിഫ ഉദ്യോഗസ്ഥര്‍, ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ തലവന്‍മാര്‍, കളിയിലെ ഇതിഹാസങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് അമീര്‍ ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കട്ടെയെന്ന് ആശംസിച്ചു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്് അല്‍ഥാനിക്ക് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഒരു സുവനീര്‍ സമ്മാനിച്ചു.
ഉച്ചകോടിയില്‍ ഖത്തര്‍ അമീറിനെ കൂടാതെ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, രാജ്യത്തെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ പ്രതിനിധികളും പങ്കെടുത്തു.