Archived Articles
ഫാന്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ആഘോഷത്തിന് മാറ്റുകൂട്ടുന്ന അല്‍ ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവലും ദോഹ കോര്‍ണിഷിലെ തെരുവ് ഉത്സവവത്തിനും ഉജ്വല തുടക്കം . കരിമരുന്നുപ്രയോഗവും സംഗീതവും ഒഴുകിയ ആഘോഷരാവില്‍ പതിനായിരക്കണക്കിനാരാധകരാണ് ദോഹ കോര്‍ണിഷിലേക്കും അല്‍ ബിദ പാര്‍ക്കിലേക്കും ഒഴുകിയെത്തിയത്. കുളിരുള്ള കാറ്റും മാസ്മരിക സംഗീതവും അക്ഷരാര്‍ഥത്തില്‍ ആഘോഷരാവിനെ ആകര്‍ഷകമാക്കി.
ലെബനീസ് ഗായിക മിറിയം ഫെയേഴ്സും കൊളംബിയന്‍ താരം മാലുമയും സോളോ പ്രകടനങ്ങളോടെയും ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ ഔദ്യോഗിക ഗാനമായ ‘തുക്കോ ടാക്ക’യുടെ (നിക്കി മിനാജ്, മാലുമ, ഫെയേഴ്‌സ് എന്നിവരെ അവതരിപ്പിക്കുന്ന) ലോക എക്‌സ്‌ക്ലൂസീവ് ഡ്യുയറ്റ് പ്രകടനത്തോടെയും ഫാന്‍ ഫെസ്റ്റിവലിനെ ഉജ്വലമാക്കി.