
ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ എയര്‍ സുവിധ ആവശ്യമില്ല, തീരുമാനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന എയര്‍ സുവിധ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാന്‍ എയര്‍ സുവിധ ആവശ്യമില്ല, തീരുമാനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
കോവിഡ് കാലത്ത് നടപ്പാക്കിയ എയര്‍ സുവിധ സമ്പ്രദായം കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും ലോകമെമ്പാടും നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.