Breaking News
ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ചടങ്ങിന്റെ മികച്ച വിജയത്തെ ഖത്തര്‍ കാബിനറ്റ് അഭിനന്ദിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ചടങ്ങിന്റെ മികച്ച വിജയത്തെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗം അഭിനന്ദിച്ചു
ഖത്തറിന്റെയും അറബ് ലോകത്തിന്റെയും സാംസ്‌കാരികമായ പൈതൃകത്തിന്റെ ഉജ്ജ്വലമായ ചിത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്ന, സമാധാനം, സഹിഷ്ണുത, പരസ്പര ബഹുമാനം, രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ തുടങ്ങിയ സുപ്രധാന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചടങ്ങിന്റെ പ്രകടനങ്ങളെ അഭിനന്ദിച്ചു.