Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മുഹമ്മദ് ആസിം വെളിമണ്ണക്ക് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്വീകരണം നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ : 2014ലെ യുണിസെഫ് ചൈല്‍ഡ് അച്ചീവേഴ്സ് അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണക്ക് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്വീകരണം നല്‍കി. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം വീക്ഷിക്കാനെത്തിയതായിരുന്നു ആസിം.

ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായ ആസിം കളി കാണുക എന്നതിലുപരി തന്റെ നേതൃത്വത്തില്‍ നടക്കുന്ന ആസിം വെളിമെള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള എംബ്രേസിംഗ് ദ ഇന്‍ക്‌ളൂസീവ് എക്‌സലന്‍സ് എന്ന ആശയത്തിന്റെ പ്രചാരണാര്‍ത്ഥവുമായാണ് ഖത്തറിലെത്തിയിട്ടുള്ളത്.

ഭിന്ന ശേഷിക്കാരെ വീട്ടിനുള്ളിലെ നാല് ചുമരുകളുക്കുള്ളില്‍ അടച്ചിടേണ്ടവരെല്ലെന്നും അവരെയും ലോകം ചേര്‍ത്ത് പിടിക്കണമെന്നും അവര്‍ക്കനുയോജ്യമാകുന്ന രീതിയില്‍ വിദ്യാഭ്യാസ പ്രകിയയില്‍ മാറ്റം വരുത്തണമെന്നും ആസിം പറഞ്ഞു.

ചടങ്ങില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലിഹസ്സന്‍ തച്ചറക്കല്‍, ഫില്‍സ ടൂര്‍സ് ആന്റ് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഫസല്‍ റഹ്മാന്‍ തച്ചറക്കല്‍, ആസിമിന്റെ പിതാവ് സഈദ് യമാനി വെളിമണ്ണ, ഇനക്‌സ് കാഡ് സെന്റര്‍ സി ഈ ഓ സജീര്‍, ഹസനലി പഞ്ച്വാനി, മുഹമ്മദ് നൈസാം മന്‍സൂര്‍ തച്ചറക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button