Archived Articles
മാനുഷിക ഭക്ഷണ സംരംഭത്തിനായി ഖത്തറിന്റെ 20 മില്യണ്‍ ഡോളര്‍ സംഭാവന
അമാനുല്ല വടക്കാങ്ങര
ദോഹ. മാനുഷിക ഭക്ഷണ സംരംഭത്തിനായി ഖത്തറിന്റെ 20 മില്യണ്‍ ഡോളര്‍ സംഭാവന . ഉക്രേനിയന്‍ ധാന്യ കയറ്റുമതി നേടാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉക്രെയ്‌നില്‍ നിന്നുള്ള ഗ്രെയിന്‍ എന്ന മാനുഷിക പദ്ധതിക്ക് പിന്തുണയായി ഖത്തര്‍ 20 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചു. ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ പരിപാടിക്ക് തുടക്കം കുറിക്കുന്ന ചടങ്ങിന് മുമ്പ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.