ഖത്തര്‍ – കാസര്‍കോട് മുസ് ലിം ജമാഅത്തിന്റെ പ്രവര്‍ത്തനം പകരം വെക്കാനില്ലാത്തത് : ടി.എ ഷാഫി
അമാനുല്ല വടക്കാങ്ങര
ദോഹ: അര നൂറ്റാണ്ട് കാലത്തോളമായി നിസ്വാര്‍ത്ഥ സേവനവുമായി ഖത്തര്‍ -കാസര്‍കോട് മുസ് ലിം ജമാഅത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണെന്ന് മാധ്യമ പ്രവര്‍ത്തകനും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയുമായ ടി.എ ഷാഫി പറഞ്ഞു. കൊട്ടും കുരവയുമില്ലാതെ, ഒരിടത്തും സ്വയം പാടിപ്പുകഴ്ത്താതെ ഖത്തര്‍ ജമാഅത്ത് നടത്തി വന്ന അനവധി പ്രവര്‍ത്തനങ്ങള്‍ നാടിന് വലിയ ആശ്വാസവും കുളിര്‍മയുമാണ് പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ – കാസര്‍കോട് മുസ് ലിം ജമാഅത്ത് കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ഹാരിസ് ചൂരിക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യ രക്ഷാധികാരി ഡോ. എം.പി. ഷാഫി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര സ്വാഗതവും ട്രഷറര്‍ ഹാരിസ് പി.എസ്. നന്ദിയും പറഞ്ഞു .മുന്‍ ജനറല്‍ സെക്രട്ടറി പി.എ മഹ്മൂദ് പ്രാര്‍ത്ഥന നടത്തി.
ഫിഫ ഫുഡ്‌ബോള്‍ ലോകകപ്പ് മത്സരം കാണാന്‍ നാട്ടില്‍ നിന്നും ഇതര ഗള്‍ഫ് നാടുകളില്‍ നിന്നും ഖത്തറിലെത്തിയ ടി.എ. ഷാഫി, സമീര്‍ ചെങ്കള ബെസ്റ്റ് ഗോള്‍ഡ്, നാസര്‍ പട്ടേല്‍, ഇബ്രാഹിം ബാങ്കോട്, സിദ്ദീഖ് പട്ടേല്‍, ഇഖ്ബാല്‍ കോട്ടയാടി, മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി, യൂസഫ് ഹൈദര്‍, മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഷഫീഖ് ചെങ്കള, ബഷീര്‍ ചെര്‍ക്കള, സാബിത്ത് തുരുത്തി, റഫീഖ് കുന്നില്‍ സംസാരിച്ചു.