Breaking News
സന്ദര്‍ശകരുടെ മനം കവര്‍ന്ന് സൂഖ് വാഖിഫ്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പിനെത്തിയ മുഴുവന്‍ സന്ദര്‍ശകരുടെയും മനം കവര്‍ന്ന് സൂഖ് വാഖിഫ്. നിത്യവും ആയിരങ്ങളാണ് സൂഖ് വാഖിഫിന്റെ പാരമ്പര്യവും രുചിവൈവിധ്യവും പുരാതനവും ആധുനികവുമായ സോവനീറുകളുമൊക്കെ വാങ്ങാനെത്തുന്നത്. വൈകുന്നേരങ്ങളില്‍ ജനസാഗരമാകുന്ന സൂഖ് വാഖിഫ് കഥകളും ചരിത്രവും അയവിറക്കി നേരം പുലരുവോളം സജീവമാകും. കലയും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ഇതള്‍വിരിയിക്കുന്ന സൂഖ് വാഖിഫിന്റെ നിര്‍മിതിയും സംവിധാനവുമൊക്കെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ് .