Breaking News

ഖത്തര്‍ ലോകകപ്പ് : പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും. വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നെതര്‍ലാന്റും യു എസ് എയും തമ്മിലാണ് ആദ്യ പോരാട്ടം. ഇന്ന് തന്നെ രാത്രി 10 മണിക്ക് അഹ് മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന യും ഓസ്ട്രലിയയും തമ്മിലുള്ള മല്‍സരം നടക്കും.

ഡിസംബര്‍ 4 ന് വൈകുന്നേരം 6 മണിക്ക് അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സ് പോളണ്ടിനെ നേരിടും. അന്ന് തന്നെ രാത്രി 10 മണിക്ക് അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ഇംഗ്‌ളണ്ടും സെനഗലും തമ്മിലുള്ള മല്‍സരം നടക്കും.

ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് അല്‍ ജുനൂബ് സ്‌റ്റേഡിയത്തില്‍ ജപ്പാന്‍ ക്രൊയേഷ്യയെ നേരിടും. അന്ന് തന്നെ രാത്രി 10 മണിക്ക് സ്‌റ്റേഡിയം 974 ല്‍ ബ്രസീലും കൊറിയയും തമ്മില്‍ ഏറ്റുമുട്ടും.

 

ഡിസംബര്‍ 6 ന് വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്‌റ്റേഡിയത്തില്‍ മോറൊക്കോ – സ്‌പെയിന്‍ പോരാട്ടം നടക്കും. അന്ന് തന്നെ രാത്രി 10 മണിക്ക് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും.

 

Related Articles

Back to top button
error: Content is protected !!