Breaking News
സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ച് ഇംഗ്ളണ്ട് ക്വാര്‍ട്ടറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ രാത്രി അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തളച്ച് ഇംഗ്ളണ്ട് ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു.
ജോര്‍ദാന്‍ ഹെന്‍ഡേഴ്സണും ഹാരി കെയ്നും നേടിയ ആദ്യ പകുതിയിലെ ഗോളുകള്‍ ഇംഗ്ളണ്ട് ടീമിന്റെ ആധിപത്യമുറപ്പിച്ചു. രണ്ടാം പകുതിയില്‍ ബുക്കയോ സാക്ക ഒരു ഗോള്‍കൂടി നേടി വിജയമുറപ്പിക്കുകയായിരുന്നു.
ഒരിക്കല്‍പോലും ഇംഗ്ളീഷ് പ്രതിരോധം ഭേദിക്കാനോ വല കുലുക്കാനോ കഴിയാതെയാണ് സെനഗല്‍ പുറത്തുപോയത്.