Archived Articles
ആസിം വെളിമണ്ണക്ക് ആര്‍.എസ്.സി ഖത്തറിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ: പരിമിതികളെ അതിജീവിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആസിം വെളിമണ്ണയെ ഖത്തര്‍ നാഷനല്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ആദരിച്ചു. ആസിമിനെ ആര്‍.എസ്.സി നാഷണല്‍ ചെയര്‍മാന്‍ ശകീര്‍ ബുഖാരി, ഉബൈദ് വയനാട്, നംഷാദ് പനമ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.
2021 ലെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ഫൈനലിസ്റ്റും യുനിസെഫ് അവാര്‍ഡ് ജേതാവുമായ ആസിം, വെല്ലുവിളികളെ സധീരം നേരിടാന്‍ കരുത്ത് പകരുന്ന സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ആര്‍ എസ് സി ജനറല്‍ സെക്രട്ടറി ഉബൈദ് വയനാട് പറഞ്ഞു. ചടങ്ങില്‍ റഊഫ് മാട്ടൂല്‍, ഹാശിം മാവിലാടം, ഹാരിസ് പുലാശ്ശേരി, താജുദ്ദീന്‍ പുറത്തീല്‍ എന്നിവര്‍ സംബന്ധിച്ചു.