
ഖത്തരീ വേഷമണിഞ്ഞും സംസ്‌കാരം പഠിച്ചും പാശ്ചാത്യരും പൗരസ്ത്യരും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തരീ വേഷമണിഞ്ഞും സംസ്‌കാരം പഠിച്ചും പാശ്ചാത്യരും പൗരസ്ത്യരും ലോകകപ്പ് അനുഭവങ്ങളെ മനോഹരമാക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
ഖത്തറിലെ സാംസ്‌കാരിക കേന്ദ്രങ്ങളായ കതാറയിലും സൂഖ് വാഖിഫിലുമൊക്കെ അറബി വേഷമണിഞ്ഞ നിരവധി ഫുട്‌ബോള്‍ ആരാധകരെ കാണുന്നത് കൗതുകമുള്ള കാഴ്ചയാണ് . ഖത്തറിന്റെ ആതിഥ്യമര്യാദയും സൗകര്യങ്ങളുമെന്ന പോലെ സാംസ്‌കാരിക പൈതൃകങ്ങളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുവെന്നാണ് നിരവധി കുറിപ്പുകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.