
ഉപഭോക്തൃ ചെലവില്‍ മുന്‍ ടൂര്‍ണമെന്റുകളെ ഖത്തര്‍ ലോകകപ്പ് മറികടന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഉപഭോക്തൃ ചെലവില്‍ മുന്‍ ടൂര്‍ണമെന്റുകളെ ഖത്തര്‍ ലോകകപ്പ് മറികടന്നതായി റിപ്പോര്‍ട്ട് . ഫിഫയുടെ ഔദ്യോഗിക പേയ്മെന്റ് ടെക്നോളജി പാര്‍ട്ണറായ വിസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഡിസംബര്‍ 2 ന് ഗ്രൂപ്പ് മത്സര ഘട്ടം അവസാനിക്കുന്നതുവരെ ഫിഫ ലോകകപ്പ് വേദികള്‍ക്കായുള്ള വിസ കാര്‍ഡുകളിലെ ചെലവ് ഡാറ്റ വിസ പുറത്തുവിട്ടു. ഡാറ്റ അനുസരിച്ച്, ഉപഭോക്തൃ ചെലവ് (മൂല്യം അനുസരിച്ച്) ഖത്തര്‍ 2022 ഫിഫ ലോകകപ്പ് 2018 ന്റെ മൊത്തം ചിലവിന്റെ 89 ശതമാനം പിന്നിട്ടതായാണ് കണക്ക്. ഖത്തര്‍ 2022 ഔദ്യോഗിക വേദികളിലെ വിസ പേയ്മെന്റുകളുടെ 88 ശതമാനവും കോണ്‍ടാക്റ്റ് ലെസ് ആണെന്നും ഡാറ്റ വെളിപ്പെടുത്തുന്നു.