Breaking News

ഖത്തറിലെ പൗരന്മാരോടും താമസക്കാരോടും ടൂര്‍ ഗൈഡ് പരിശീലന കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഖത്തര്‍ ടൂറിസം ആഹ്വാനം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പൗരന്മാരോടും താമസക്കാരോടും ടൂര്‍ ഗൈഡ് പരിശീലന കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഖത്തര്‍ ടൂറിസം ആഹ്വാനം ചെയ്തു.

ടൂറിസം സേവന ദാതാക്കളുടെ നിലവാരം ഉയര്‍ത്തുന്നതിനും വിനോദസഞ്ചാര മേഖലയെ കൂടുതല്‍ ഗുണപരമായി വികസിപ്പിക്കുന്നതിനും ആസൂത്രണം ചെയ്ത നിരവധി പരിപാടികളുടെ ഭാഗമാണ് ടൂര്‍ ഗൈഡ് പരിശീലനവും ലൈസന്‍സിംഗ് സംരംഭവും.

റോളിംഗ് അടിസ്ഥാനത്തില്‍ പരിശീലനം തുടരുകയാണെന്നും കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ലൈസന്‍സുള്ള ടൂര്‍ ഗൈഡുകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചതായും ഖത്തര്‍ ടൂറിസം അറിയിച്ചു. ഈ വര്‍ഷം, പ്രോഗ്രാമിനെ കൂ
ുതല്‍ ജനകീയമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി, പരിശീലനം, ലൈസന്‍സിംഗ്, പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഒഴിവാക്കിയതായി ഖത്തര്‍ ടൂറിസം അറിയിച്ചു.

ഈ വര്‍ഷാവസാനം ഖത്തറിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നതായും 2030-ഓടെ പ്രതിവര്‍ഷം 6 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുകയെന്ന ടൂറിസം മേഖലയുടെ ദീര്‍ഘകാല വീക്ഷണം കണക്കിലെടുത്ത് ആവശ്യത്തിന് ടൂര്‍ഗൈഡുകളുണ്ടാവണമെന്നതിനാല്‍ ഖത്തറിലെ സ്വദേശികളും വിദേശികലും ഈ രംഗത്ത് മുന്നോട്ട് വരണമെന്ന് ഖത്തര്‍ ടൂറിസം അആവശ്യപ്പെട്ടു.

ചേരുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ഖത്തറിലെ ടൂറിസം കമ്പനികളുമായി പ്രവര്‍ത്തിക്കാനും രാജ്യത്തുടനീളം ഗൈഡഡ് ടൂറുകള്‍ക്ക് നേതൃത്വം നല്‍കാനും ഔദ്യോഗിക ലൈസന്‍സ് നല്‍കുമെന്നും ഖത്തര്‍ ടൂറിസം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഐഡിയുള്ള 21 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ടൂര്‍ ഗൈഡ് പരിശീലനത്തിന് അപേക്ഷിക്കാനാവുക. പരിശീലനം ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്.

https://www.qatartourism.com/en/licensing-e-services/e-services/tour-guides

Related Articles

Back to top button
error: Content is protected !!