Archived Articles

ഖത്തറില്‍ വിപുലമായ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ ഉടന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഖത്തറില്‍ വിപുലമായ ബൂസ്റ്റര്‍ ഡോസ് കാമ്പയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് ഖത്തറിലെ കൊവിഡ്-19 സംബന്ധിച്ച നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്‍ലത്തീഫ് അല്‍-ഖാല്‍ അഭിപ്രായപ്പെട്ടു.

ക്‌ളിനിക്കല്‍ പഠനങ്ങളനുസരിച്ച് ബൂസ്റ്റര്‍ ഡോസ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമടക്കമുള്ള എല്ലാ വൈറസുകളേയും പ്രതിരോധിക്കുവാന്‍ കഴിയുന്നതും ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലാത്തതുമാണ് . അതിനാല്‍ എത്രയും വേഗം രണ്ടാമത് ഡോസ് വൈക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് പൊതുജനാരോഗ്യ മന്ത്രാലയം ആലോചിക്കുന്നതന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!