Breaking NewsUncategorized

ഗാസ മുനമ്പില്‍ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഖത്തര്‍

ദോഹ: ഉപരോധിച്ച ഗാസ മുനമ്പില്‍ അണുബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ അധിനിവേശ സര്‍ക്കാരിലെ ഹെറിറ്റേജ് മന്ത്രി നടത്തിയ പ്രസ്താവനകളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് ഒരു യുദ്ധക്കുറ്റത്തിനുള്ള ഗുരുതരമായ പ്രേരണയായും മാനുഷികവും ധാര്‍മികവുമായ മൂല്യങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടുമുള്ള അവഗണനയായും ഖത്തര്‍ കണക്കാക്കുന്നു.

വിദ്വേഷകരവും പ്രകോപനപരവുമായ പ്രസ്താവനകള്‍, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ നയത്തിന്റെ വിപുലീകരണമാണെന്ന് വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു. ഗാസ മുനമ്പില്‍ കുടുങ്ങിക്കിടക്കുന്ന ഫലസ്തീന്‍ സഹോദരങ്ങളെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Related Articles

Back to top button
error: Content is protected !!