
സഫാരി പുതിയ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് കൂടി തുറക്കുന്നു
സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പ് തങ്ങളുടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 16ല്‍ 2022 ഡിസംബര്‍ 14 ന് തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആവേശകരവും, ആകര്‍ഷകവുമായ നിരവധി ഓഫറുകളും, പ്രമോഷനുകളും, സമ്മാനപദ്ധതികളും ആണ് സഫാരി നല്‍കുന്നത്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേയും സമീപ പ്രദേശങ്ങളിലേയും ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം സനാഇയ്യ സ്ട്രീറ്റ് പതിനാറിലാണ് സഫാരി ഗ്രൂപ്പ് തങ്ങളുടെ പുതിയ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
2005 ല്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ തുടക്കം മുതല്‍ തന്നെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കുറഞ്ഞ വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി വളരെ കുറഞ്ഞ വിലയില്‍ ഗുണമേന്മയുളള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി വിവിധ പ്രമോഷനുകളിലൂടെ വന്‍ വിലക്കുറവാണ് സഫാരി അവതരിപ്പിച്ചത്. കൂടാതെ നിരവധി സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.
സഫാരിയുടെ ഈ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വിജയികളാകാനുള്ള ഇരട്ടി അവസരമാണ് സഫാരി ഒരുക്കിയിരിക്കുന്നത്. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒരു ലക്ഷം റിയാലിന്റെ ക്യാഷ് പ്രൈസുകളും 65 ഇഞ്ച് ടിവി, ലാപ്പ്‌ടോപ്പ്, സാംസംഗ് മൊബൈല്‍ അടക്കം അര ലക്ഷം റിയാല്‍ വരെ മൂല്യമുള്ള സമ്മാനങ്ങളും നേടാനവസരമുണ്ട്.
നാളെ മുതല്‍ 2023 ഫെബ്രുവരി 15 വരെയാണ് ഈ പ്രമോഷന്‍ പുതിയ ഔട്‌ലെറ്റില്‍ ലഭ്യമാകുക. കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.