Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നടക്കുന്നത് അവിശ്വസനീയവും ആവേശഭരിതവുമായ ലോകകപ്പ് : ജിയാനി ഇന്‍ഫാന്റിനോ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടക്കുന്നത് അവിശ്വസനീയവും ആവേശഭരിതവുമായ ലോകകപ്പാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഇതിനകം തന്നെ വന്‍ വിജയമായി കഴിഞ്ഞതായും ഇതുവരെയുള്ള ലോകകപ്പുകളില്‍ ഏറ്റവും മികച്ച ലോകകപ്പെന്ന സ്ഥാനം നേടിയതായും ദോഹയില്‍ നടന്ന ഫിഫ ലെജന്‍ഡ്സ് ടൂര്‍ണമെന്റിന്റെ തത്സമയ നറുക്കെടുപ്പില്‍ സംസാരിച്ച ഇന്‍ഫാന്റിനോ പറഞ്ഞു.

‘അവിശ്വസനീയവും അതിശയകരവും മനോഹരവും ആവേശഭരിതവുമായ ലോകകപ്പിന് ഞങ്ങള്‍ ഇവിടെ ഖത്തറില്‍ സാക്ഷ്യം വഹിക്കുന്നു. എക്കാലത്തെയും മികച്ച എയര്‍ലൈന്‍, മികച്ച വിമാനത്താവളം, ഈ ലോകകപ്പില്‍ ഖത്തറിലെ ഏറ്റവും മികച്ച ആളുകള്‍ എന്നിവയുള്ള എക്കാലത്തെയും മികച്ച ലോകകപ്പാണിത്, അദ്ദേഹം പറഞ്ഞു. ലോകകപ്പ് ആസ്വദിക്കുന്നത് തുടരുക, ഈ മനോഹരമായ ഗെയിം നമുക്കെല്ലാവര്‍ക്കും നല്‍കുന്ന സന്തോഷം ആസ്വദിക്കുന്നത് തുടരുക.

Related Articles

Back to top button