Uncategorized

‘കോട്ടക്കല്‍ ഫിയസ്റ്റ’ ലോഗോ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം സംഘടിപ്പിക്കുന്ന കലാകായിക മേള ‘ കോട്ടക്കല്‍ ഫിയസ്റ്റ” ലോഗോ പ്രകാശനം തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് നിര്‍വഹിച്ചു. കോട്ടക്കല്‍ മണ്ഡലത്തിലെ പഞ്ചായത്ത് – മുനിസിപ്പാലിറ്റി അടിസ്ഥാനത്തില്‍ ഒരുമാസത്തോളം നീണ്ടു നില്‍ക്കുന്ന കലാകായിക മേളക്ക് നവംബര്‍ 10 വെള്ളിയാഴ്ച തുടക്കമാകും.

ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് , ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട്, ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, ഖത്തര്‍ കെഎംസിസി മീഡിയ വിംഗ് കണ്‍വീനര്‍ മദനി വളാഞ്ചേരി, ഹിസ്റ്ററി ക്ലബ്ബ് കണ്‍വീനര്‍ നാസര്‍ കാരക്കാടന്‍, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ തയ്യില്‍ , ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങല്‍, ട്രഷറര്‍ ജാബിര്‍ കൈനിക്കര, വൈസ് പ്രസിഡന്റ് ഷംനാദ് എടയൂര്‍, സെക്രട്ടറിമാരായ അജ്‌നാസ് ആലുങ്ങല്‍, ഷുഐബ് കാട്ടിക്കുളങ്ങര , മണ്ഡലം സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ജംഷി പക്കത്ത്, വളാഞ്ചേരി മുനിസിപ്പല്‍ കെഎംസിസി സെക്രട്ടറി ഷബീര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!