Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

രാജ്യമെങ്ങും ദേശീയ ദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യമെങ്ങും ദേശീയ ദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. തോരണങ്ങള്‍ ചാര്‍ത്തിയും ഖത്തര്‍ പതാകയുടെ വര്‍ണങ്ങളില്‍ ചുമരുകള്‍ അലങ്കരിച്ചുമൊക്കെയാണ് ദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനം .

ഗവണ്‍മെന്റ് ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇന്നലെ മുതല്‍ തന്നെ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

സംസ്‌കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് കത്താറ കള്‍ചറല്‍ ഫൗണ്ടേഷന്‍ അണിയിച്ചൊരുക്കുന്നത്.

ഖത്തര്‍ ദേശീയ ദിനവുമായി ബന്ധപ്പെട്ട് ഉം സലാല്‍ മുഹമ്മദിലെ ദര്‍ബില്‍ സാഇയില്‍ നടക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ നിത്യവും ആയിരക്കണക്കിനാളുകളെയാണ് ആകര്‍ഷിക്കുന്നത്.

 

Related Articles

Back to top button