Breaking News
ഫിഫ 2022 സെമി ഫൈനല്‍ റഫറിയിങ്ങിനെതിരെ മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പരാതി
അമാനുല്ല വടക്കാങ്ങര
ദോഹ ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഫ്രാന്‍സിനെതിരായ സെമി ഫൈനല്‍ മത്സരത്തിന്റെ റഫറിയിങ്ങിനെതിരെ മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി സമര്‍പ്പിച്ചു.
റഫറിയിംഗ് സ്‌പെഷ്യലിസ്റ്റുകളുടെ സാക്ഷ്യത്താല്‍ സ്ഥിരീകരിച്ച രണ്ട് വ്യക്തമായ പെനാല്‍റ്റികള്‍ മൊറോക്കന്‍ ദേശീയ ടീമിന് നഷ്ടപ്പെടുത്തുന്നതിന് കാരണമായ ഒഫിഷ്യേറ്റിംഗ് പിഴവുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കത്ത് ഫെഡറേഷന്‍ ഫിഫക്ക് അയച്ചു.