
ലോകകപ്പില്‍ ഇനിയും കളിക്കണോ എന്ന് തീരുമാനിക്കേണ്ടത് മെസ്സി
അമാനുല്ല വടക്കാങ്ങര
ദോഹ. അടുത്ത ലോകകപ്പിലും അര്‍ജന്റീനക്കുവേണ്ടി ബൂട്ടണിയണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് മെസ്സിയാണെന്നും അദ്ദേഹം തയ്യാറാണെങ്കില്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും കോച്ച് ലയണല്‍ സ്‌കലോണി. ഇന്നലെ ലോകകപ്പ് കിരീടം നേടിയ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അര്‍ജന്റീനയുടെ കോച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ ലോകകപ്പ് തന്റെ അവസാന ലോകകപ്പാകുമെന്ന് മെസ്സി നേരത്തെ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ആരാധകരുടേയും തന്റെ ടീമിന്റേയും താല്‍പര്യം കണക്കിലെടുത്ത് താന്‍ ഇനിയും അര്‍ജന്റീനക്ക് വേണ്ടി ബൂട്ടണിയുമെന്ന് മെസ്സി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍