ഖത്തറില്‍ ട്രാഫിക് ലംഘനങ്ങളില്‍ 71 ശതമാനവും സ്പീഡ് ലിമിറ്റ് ലംഘനം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ട്രാഫിക് ലംഘനങ്ങളില്‍ 71 ശതമാനവും സ്പീഡ് ലിമിറ്റ് ലംഘനവുമായി ബന്ധപ്പെട്ടതാണെന്ന് റഡാര്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റി വ്യക്തമാക്കി. വ്യത്യസ്ത റോഡുകള്‍ക്ക് വ്യത്യസ്ത സ്പീഡ് ലിമിറ്റാണ് നിശ്ചയിച്ചിരിക്കുന്നത്. അവ പാലിക്കേണ്ടത് വാഹനമോടിക്കുന്നവരുടേയും പൊതുജനങ്ങളുടേയും സുരക്ഷക്ക് അത്യാവശ്യമാണ് .
2022 ഒക്ടോബറില്‍ അമിതവേഗതയുമായി ബന്ധപ്പെട്ട 123,018 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മാസത്തെ അപേക്ഷിച്ച് 17.3 ശതമാനം കുറവാണെങ്കിലും ഈ രംഗത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഒക്ടോബറില്‍ ട്രാഫിക് സിഗ്‌നല്‍ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 4,290 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരം കാമറകളും താല്‍ക്കാലിക കാമറകളും സ്ഥാപിച്ച് ട്രാഫിക് വകുപ്പ് നിയമലംഘനങ്ങള്‍ കര്‍ശനമായി പിടികൂടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.