
ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ച രാത്രി അന്തരീക്ഷത്തില്‍ മേഘങ്ങളുടെ അളവ് ക്രമാതീതമായി വര്‍ധിക്കുമെന്നും തിങ്കളാഴ്ച മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെ തന്നെ ഖത്തറിന്റെ പല ഭാഗങ്ങളിലും ചാറ്റല്‍ മഴ ലഭിച്ചതായി വായനക്കാര്‍ സ്ഥിരീകരിച്ചു.