Breaking NewsUncategorized
അഭയാര്‍ത്ഥികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും വരെ ലോകകപ്പിനെ ആഘോഷമാക്കിയ ഖത്തര്‍ ഫിഫ 2022 ഫോര്‍ ആള്‍ പദ്ധതിക്ക് പ്രശംസ
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും വരെ ലോകകപ്പിനെ ആഘോഷമാക്കാന്‍ സൗകര്യമൊരുക്കിയ ഖത്തര്‍ ഫിഫ 2022 ഫോര്‍ ആള്‍ പദ്ധതിക്ക് പ്രശംസ . ഫിഫ 2022 ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ അഭയാര്‍ത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും പ്രാപ്തരാക്കുന്നതിനായി ഖത്തര്‍ ചാരിറ്റിയുടെ മേല്‍നോട്ടത്തിലുള്ള നിരവധി ക്യാമ്പുകളില്‍ ഖത്തര്‍ സൗകര്യമൊരിക്കിയ പദ്ധതിയാണ് ഖത്തര്‍ ഫിഫ 2022 ഫോര്‍ ആള്‍.
ബംഗ്ലാദേശ്, സുഡാന്‍, വടക്കന്‍ സിറിയ, സൊമാലിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഈ പരിപാടികള്‍ സംഘടിപ്പിച്ചു. ലക്ഷക്കണക്കിന് അഭയാര്‍ഥികളും കുടിയിറക്കപ്പെട്ടവരുമാണ് ഈ പദ്ധതിയിലൂടെ ഫിഫ 2022 ലോകകപ്പ് മല്‍സരങ്ങള്‍ വീക്ഷിച്ചത്.