
ഖത്തര്‍ ലോകകപ്പ് സമയത്ത് അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി താമസിച്ച മുറി മിനി മ്യൂസിയമാക്കി മാറ്റാനൊരുങ്ങി ഖത്തര്‍ യൂണിവേര്‍സിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ അര്‍ജന്റീനിയന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി താമസിച്ചിരുന്ന മുറി ഒരു ചെറിയ മ്യൂസിയത്തിലേക്ക് മാറ്റുമെന്ന് ഖത്തര്‍ സര്‍വകലാശാല അറിയിച്ചു.ടൂര്‍ണമെന്റിന്റെ 29 ദിവസങ്ങളില്‍ അര്‍ജന്റീനയുടെ ബേസ് ക്യാമ്പായിരുന്നു യൂണിവേഴ്‌സിറ്റി കാമ്പസ്. ചില അര്‍ജന്റീനിയന്‍ ടച്ചുകള്‍ ചേര്‍ത്ത് അലങ്കരിച്ചാണ് ഖത്തര്‍ യൂണിവേര്‍സിറ്റി ടീമിന്റെ താമസവും പരിശീലന സൗകര്യവുമൊരുക്കിയത്.
ഖത്തര്‍ യൂണിവേര്‍സിറ്റി ഇന്ന് പുറത്തിറക്കിയ ഒരു പുതിയ വീഡിയോയില്‍, കാമ്പസ് നീലയും വെള്ളയും കൊണ്ട് അലങ്കരിച്ചിരിക്കുന്നതും അതിന്റെ ഹാളുകള്‍ ലോകകപ്പ് ചാമ്പ്യന്മാരുടെ പോസ്റ്ററുകളും അവരുടെ ഓട്ടോഗ്രാഫുകളും ജേഴ്സികളും കൊണ്ട് നിറഞ്ഞിരിക്കുന്നതും കാണിക്കുന്നു.
വനിതകള്‍ക്കായി ഇന്‍ഡോര്‍ ജിമ്മിന് പുറമെ ഔട്ട്ഡോര്‍ സ്പോര്‍ട്സ് പരിശീലിക്കാന്‍ അവസരമൊരുക്കുന്ന മൂന്ന് സ്പോര്‍ട്സ് കോംപ്ലക്സുകളും ഖത്തര്‍ യൂണിവേഴ്സിറ്റി ടീമിനായി തുറന്നിരുന്നു.