
റേഡിയോ ആക്ടീവ് വാഹനങ്ങളില്‍ ലൈസന്‍സില്ലാത്തവരെ കൊണ്ടുപോകുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ: റേഡിയോ ആക്ടീവ് സ്രോതസ്സുകള്‍ കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട വാഹനങ്ങളില്‍ ലൈസന്‍സില്ലാത്ത വ്യക്തികളെ അനുവദിക്കുന്നതിനെതിരെ ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ (എംഒഇസിസി) റേഡിയേഷന്‍ ആന്‍ഡ് കെമിക്കല്‍ പ്രൊട്ടക്ഷന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.
യുഎസിലെ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ , എക്‌സ്-റേ, ഗാമാ കിരണങ്ങള്‍, ആല്‍ഫ കണികകള്‍, ബീറ്റാ കണികകള്‍, ന്യൂട്രോണുകള്‍ തുടങ്ങിയ ഉയര്‍ന്ന ഊര്‍ജ വികിരണങ്ങള്‍ ഡിഎന്‍എയെ നശിപ്പിക്കുകയും ക്യാന്‍സറിന് കാരണമാവുകയും ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്