
ഖത്തറില്‍ മഴ മേഘങ്ങള്‍ നീങ്ങി, മാനം തെളിഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ മഴ മേഘങ്ങള്‍ നീങ്ങി, മാനം തെളിഞ്ഞു . രണ്ട് ദിവസത്തെ മഴയും മഴക്കാറുകളും നിറഞ്ഞ ഇരുണ്ട അന്തരീക്ഷം മാറി മൊത്തത്തില്‍ പ്രസന്നമായ കാലാവസ്ഥയാണ് ഖത്തറിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
25 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങളാല്‍ റോഡുകളിലും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകള്‍ നീക്കാനും സുഗമമായ ഗതാഗതം ഉറപ്പുവരുത്താനും മുനിസിപ്പല്‍ മന്ത്രാലയത്തിന് കഴിഞ്ഞു.