
Uncategorized
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരം: ഫര്‍ഹാന്‍ അക്തര്‍
ദോഹ. ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരമാണെന്നും ഇന്തോ ഖത്തര്‍ ബിസിനസ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സഹായിക്കുമെന്നും പ്രമുഖ പേര്‍സണല്‍ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റ് ഫര്‍ഹാന്‍ അക്തര്‍ അഭിപ്രായപ്പെട്ടു.
മീഡിയ പ്‌ളസ് ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിസിനസില്‍ ഏറ്റവും പ്രധാനമാണ് നെറ്റ് വര്‍ക്ക്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമായി നെറ്റ് വര്‍ക് വിപുലീകരിക്കുവാനും ബിസിനസ് വര്‍ദ്ധിപ്പിക്കുവാനും ഡയറക്ടറി സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.