Breaking News
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കര്‍ബ്‌സൈഡ് ആക്‌സസ് നിയന്ത്രണങ്ങള്‍ നീക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് നവംബര്‍ 1 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കര്‍ബ്‌സൈഡ് ആക്‌സസ് നിയന്ത്രണങ്ങള്‍ നീക്കി. ഇതോടെ യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എളുപ്പമായി. നേരെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഗേറ്റുകളോട് ചേര്‍ന്നുള്ള കര്‍ബ്‌സൈഡുകള്‍ പ്രയോജനപ്പെടുത്താം. എന്നാല്‍ വെയിറ്റിംഗ് അനുവദിക്കില്ല. എന്തെങ്കിലും കാരണവശാല്‍ താമസമുണ്ടെങ്കില്‍ ഹ്രസ്വകാല പാര്‍ക്കിംഗ് ഉപയോഗിക്കാം. ഹ്രസ്വകാല പാര്‍ക്കിംഗ് ഏരിയയില്‍ ആദ്യത്തെ 30 മിനിറ്റ് സൗജന്യമാണ്.