ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ഓപണ്‍ ഡേ

ദോഹ: ‘എക്‌സ്‌പ്ലോര്‍ ഇറ്റ്’ എന്ന മുദ്രാവാക്യവുമായി ഖത്തര്‍ യൂണിവേഴ്സിറ്റി ഓപണ്‍ ഡേ ആരംഭിച്ചു. ഇന്നലെയാരംഭിച്ച ഓപണ്‍ ഡേ 17 വരെ തുടരും.
. ആദ്യ രണ്ട് ദിവസങ്ങള്‍ ആണ്‍കുട്ടികളുടെ സ്‌കൂളുകള്‍ക്കും ഏപ്രില്‍ 15, 16 തീയതികള്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ക്കും നീക്കിവയ്ക്കും. ഏപ്രില്‍ 17 അന്താരാഷ്ട്ര, സ്വകാര്യ സ്‌കൂളുകള്‍ക്കുമാണ്.