
സഫാരി ഡിജിറ്റല്‍ ഡീല്‍, ഹാഫ് വാല്യു ബാക്ക്, കുട്ടനാടന്‍ ഫുഡ്‌ഫെസ്റ്റിവല്‍ പ്രമോഷനുകള്‍ക്ക് തുടക്കമായി
സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ സഫാരിയില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഡിജിറ്റല്‍ ഡീല്‍ പ്രമോഷന്‍, റെഡിമെയ്ഡ്, ഗാര്‍മെന്റ്‌സ് ആന്റ് ഫുട് വെയര്‍ വിഭാഗത്തില്‍ ഹാഫ് വാല്യു ബാക്ക് , പ്രമോഷന്‍ ബേക്കറി ആന്‍ഡ് ഹോട്ട്ഫുഡ് വിഭാഗത്തില്‍ കുട്ടനാടന്‍ ഫുഡ്‌ഫെസ്റ്റിവലും ജനുവരി മൂന്ന് മുതല്‍ തുടക്കമായി.
സഫാരി ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ ഡീല്‍ പ്രമോഷനില്‍ ഇലക്ട്രോണിക്‌സ് , ഐ ടി , ഹോം അപ്ലയന്‍സസ്, ഹോം എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മയോടെ വന്‍ വിലക്കിഴിവും നല്‍കിക്കൊണ്ടാണ് ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിരിക്കുന്നത്. ക്യാമറകള്‍, ഫ്‌ളാഷ് ലൈറ്റുകള്‍ , എമെര്‍ജെന്‍സി ലൈറ്റുകള്‍, ലാപ്‌ടോപ്പ് , ഇയര്‍ഫോണ്‍ , കംപ്യുട്ടര്‍ ആക്സസറീസ് , റെഫ്രിജറേറ്റര്‍ , വാഷിങ് മെഷീന്‍ , ഗ്രൈന്‍ഡര്‍ , ഓവന്‍ ടി.വി , ഹോം തീയേറ്ററുകള്‍ തുടങ്ങി എല്ലാവിധ ഇലക്ടോണിക്‌സ് ഉത്പന്നങ്ങളും വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് സഫാരി ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം ആരംഭിക്കുന്ന ഹാഫ് വാല്യൂ ബാക്ക് പ്രമോഷനിലൂടെ ജെന്റ്‌സ് വെയര്‍, ലേഡീസ് വെയര്‍, അബായ, ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ് കിഡ്‌സ് വെയര്‍, ഫുട്‌വെയര്‍ തുടങ്ങിയവയില്‍ നിന്നും വെറും 200 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 100 റിയാലിന്റെ പര്‍ച്ചേസ് വൗച്ചര്‍ തികച്ചും സൗജന്യമായി നേടാം എന്നത് ഉപഭോക്താക്കള്‍ക്ക് അനന്തമായ ഷോപ്പിംഗ് അനുഭൂതി ചുരുങ്ങിയ ചിലവില്‍ വാഗ്ദാനം ചെയ്യുന്നു. നിരവധി ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡുകളടക്കം ഉള്‍പ്പെടുത്തി ആരംഭിച്ച ഈ പ്രമോഷനില്‍ ഫൂട്ട് വെയര്‍, റെഡിമെയ്ഡ്, ഗാര്‍മെന്റ്‌സ് തുണിത്തരങ്ങള്‍ക്കോപ്പം, ബനാറാസ് സാരി, കാഞ്ചിപുരം സാരി , റോ സില്‍ക്ക് സാരീ , പ്രിന്റഡ് സാരി , കോട്ടണ്‍ സാരി ,ടസ്സര്‍ സില്‍ക്ക് സാരി , സിന്തറ്റിക്ക് സാരി , ജോര്‍ജെറ്റി വര്‍ക്ക് സാരി തുടങ്ങിയ സാരി വകഭേദങ്ങളും , ലേഡീസ് കുര്‍ത്ത, കോട്ടണ്‍ ചുരിദാര്‍ മെറ്റിരിയല്‍ , കോട്ടണ്‍, സില്‍ക്ക് ചുരിദാര്‍ മെറ്റീരിയല്‍, ഷിഫോണ്‍ ചുരിദാര്‍ മെറ്റിരിയല്‍ തുടങ്ങിയ ചുരിദാര്‍ വകഭേദങ്ങളും മുതിര്‍വര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ മറ്റു വിവിധ തുണിത്തരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് വമ്പിച്ച കളക്ഷന്‍ തന്നെ ഹാഫ് വാല്യൂ ബാക്ക് പ്രമോഷനോടനുബന്ധിച്ച് സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. 2023 ജനുവരി 3 മുതല്‍ ആരംഭിക്കുന്ന ഈ പ്രമോഷനുകളെല്ലാം തന്നെ ദോഹയിലെ എല്ലാ സഫാരി ഔട്‌ലെറ്റുകളിലും ലഭ്യമായിരിക്കും.
ഈ പ്രമോഷനുകള്‍ക്കൊപ്പം സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ആരംഭിച്ച കുട്ടനാടന്‍ ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടനാടിന്റെ തനത് രുചികളുമായി ധാരാളം വിഭവങ്ങളാണ് ഉപഭോക്താക്കള്‍കായി സഫാരി ഔട്‌ലെറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. മീന്‍ മപ്പാസ്, വഞ്ചിക്കാരന്‍ മീന്‍ കറി, ഷാപ്പ് മീന്‍ കറി, ചെമ്മീന്‍ തെങ്ങാ കൊത്ത് റോസ്റ്റ്, മീന്‍ പൊള്ളിച്ചത്, കൈനക്കിരി ഞണ്ട് മസാല, മീന്‍ പീര, കരമ്പിന്‍ കാല പോത്ത് ഫ്രൈ, ആട്ടിറച്ചി കുരുമുളക് മസാല, കൂന്തള്‍ വറ്റല്‍ മുളക് ഉലര്‍ത്ത്, മുല്ലപ്പന്തല്‍ താറാവ് പെരളന്‍, അന്തിക്കുരുടന്‍ കൊഞ്ച്, തുടങ്ങിയ കുട്ടനാട്ടിലെ നാട്ടിന്‍പുറങ്ങളില്‍ മാത്രം ലഭിക്കുന്ന നാവില്‍ കൊതിയൂറുന്ന രുചികളും കപ്പ താളിച്ചത്, ആവി പറക്കുന്ന പുട്ട്, നാടന്‍ പൊറോട്ട തുടങ്ങിയ മലയാളിയുടെ ഇഷ്ട വിഭവങ്ങളുടെയും ഒരു നീണ്ട നിര തന്നെ ഭക്ഷണപ്രിയര്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്.
സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി സഫാരി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ എത് ഔട്ട്ലറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.