തൊഴില്‍ മന്ത്രാലയത്തിന് ഡിസംബറില്‍ പുതിയ റിക്രൂട്ട്മെന്റിനായി ലഭിച്ചത് 5,616 അപേക്ഷകള്‍. അതില്‍ 2,569 അപേക്ഷകള്‍ അംഗീകരിക്കുകയും 3,047 എണ്ണം നിരസിക്കുകയും ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ തൊഴില്‍ മന്ത്രാലയത്തിന് ഡിസംബറില്‍ പുതിയ റിക്രൂട്ട്മെന്റിനായി ലഭിച്ചത് 5,616 അപേക്ഷകള്‍. അതില്‍ 2,569 അപേക്ഷകള്‍ അംഗീകരിക്കുകയും 3,047 എണ്ണം നിരസിക്കുകയും ചെയ്തു.തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ 2022ഡിസംബറിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുള്ളറ്റിന് പ്രകാരം, ഡിസംബര്‍ മാസത്തില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളുടെ എണ്ണം 1,244 ആയി. ഇതില്‍ 561 പെര്‍മിറ്റ് പുതുക്കല്‍ അപേക്ഷകളും 459 പുതിയ പെര്‍മിറ്റ് അപേക്ഷകളും 224 പെര്‍മിറ്റ് റദ്ദാക്കല്‍ സംബന്ധിച്ച അപേക്ഷകളും ഉള്‍പ്പെടുന്നു.
ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകളിലേക്കുള്ള പരിശോധനാ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍, മന്ത്രാലയം ഏകദേശം 59 പരിശോധനകള്‍ നടത്തിയതായി സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
രാജ്യത്തെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും സ്ഥാപനങ്ങള്‍ എത്രത്തോളം പാലിക്കുന്നു എന്ന് നിരീക്ഷിക്കാന്‍ ഡിസംബര്‍ മാസത്തില്‍ ലേബര്‍ ഇന്സ്പെക്ഷന് ഡിപ്പാര്‍ട്ട്മെന്റ് തീവ്രമായ പരിശോധന കാമ്പെയ്നുകള്‍ നടത്തി, വിവിധ പ്രദേശങ്ങളിലായി മൊത്തം 3,375 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി. .
കമ്പനികള്‍ക്കെതിരെ 695 നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 592 മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്തു.
തൊഴില്‍ പരാതികള്‍ സംബന്ധിച്ച്, തൊഴിലാളികളില്‍ നിന്ന് 1,757 പരാതികള്‍ ലേബര്‍ റിലേഷന്‍സ് വകുപ്പിന് ലഭിച്ചതായി സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.