നാല് പുതിയ അന്താരാഷ്ട്ര യൂണിവേര്‍സിറ്റികള്‍ക്ക് അനുമതി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ തൊഴില്‍ വിപണിയില്‍ ആവശ്യമായ ശാസ്ത്രീയ വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി മലേഷ്യ, യുഎസ്, ഓസ്ട്രേലിയ, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് അന്താരാഷ്ട്ര സര്‍വകലാശാലകള്‍ക്ക് അംഗീകാരം നല്‍കാനുള്ള പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ അലി അഭിപ്രായപ്പെട്ടു.
ഖത്തറില്‍ മറ്റ് വിദേശ സര്‍വകലാശാലകളുടെ പുതിയ ശാഖകള്‍ തുറക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ചും ഇത് തൊഴില്‍ വിപണിയുടെ ആവശ്യങ്ങളോട് എത്രത്തോളം പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകോത്തര നിലവാരമുള്ള നിരവധി വിദേശ സര്‍വകലാശാലകള്‍ രാജ്യത്തുണ്ട്. എന്നിരുന്നാലും, ആരോഗ്യ ശാസ്ത്രം, എഞ്ചിനീയറിംഗ് സയന്‍സ് എന്നീ മേഖലകളില്‍ ചില സ്‌പെഷ്യലൈസേഷനുകള്‍ ആവശ്യമാണെന്നും അതിനാല്‍ ആവശ്യമായ ശാസ്ത്രീയ വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി മലേഷ്യ, യുഎസ്എ, ഓസ്ട്രേലിയ, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് അന്താരാഷ്ട്ര സര്‍വകലാശാലകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നടപടിയിലാണ് മന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.