Breaking News
കാല്‍പന്തുകളി രാജാക്കന്മാരടങ്ങുന്ന പി.എസ്.ജി ടീം ജനുവരി 18 ന് ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലിയോണല്‍ മെസ്സി, കെലിയന്‍ എംബാപ്പേ, നെയ്മര്‍, അഷ്റഫ് ഹക്കിമി തുടങ്ങിയ കാല്‍പന്തുകളി രാജാക്കന്മാരടങ്ങുന്ന പി.എസ്.ജി ടീം ജനുവരി 18, 19 ദിവസങ്ങളില്‍ ഖത്തറും റിയാദും സന്ദര്‍ശിക്കും. ഖത്തറില്‍ വിന്റര്‍ പരിശീലനവും റിയാദില്‍ സൗഹൃദ മല്‍സരവുമാണ് ടീമിന്റെ ലക്ഷ്യം.
ഖത്തറില്‍ ടീം ഖലീഫ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുമെന്നും പ്രധാന സ്‌പോണ്‌സര്‍മാരായ ഖത്തര്‍ എയര്‍വേസ്, ഖത്തര്‍ നാഷണല്‍ ബാങ്ക്, ഉരീദു, ഖത്തര്‍ ടൂറിസം എന്നിവയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നുമറിയുന്നു.
ജനുവരി 19 ന് പി.എസ്.ജി ടീം റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ പ്രമുഖ സൗദി ക്ലബുകളായ അല്‍ നാസ്സര്‍, അല്‍ ഹിലാല്‍ താരങ്ങളുടെ ടീമിനെതിരെ സൗഹൃദ മത്സരത്തില്‍ കളിക്കും.