
പുല്‍മേടിലൂടെ വാഹനമോടിച്ച് പ്രകൃതിക്ക് നാശം വരുത്തിയതിന് നാല് ട്രക്കുകള്‍ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. പുല്‍മേടിലൂടെ വാഹനമോടിച്ച് പ്രകൃതി പരിസ്ഥിതിയെ അട്ടിമറിച്ച നാല് നിയമ ലംഘകര്‍ക്കെതിരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇന്‍സ്‌പെക്ടര്‍മാര്‍ നടപടിയെടുത്തു.
സിമന്റ് മിക്സര്‍, ടാങ്കര്‍, ജെസിബി, ട്രക്ക് എന്നിവയുടെ ചിത്രങ്ങളും മന്ത്രാലയം ട്വീറ്റില്‍ പങ്കുവെച്ചു.
ക്യാമ്പിംഗ് ഏരിയകള്‍ സന്ദര്‍ശിക്കുന്ന ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരോടും ക്യാമ്പര്‍മാരോടും പുല്‍മേടുകളിലേക്കും പച്ചക്കറി ഫ്‌ലാറ്റുകളിലേക്കും വാഹനങ്ങള്‍ ഓടിക്കരുതെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആവശ്യപ്പെട്ടു. നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കുന്നതിനും ഖത്തറിന്റെ പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി, വാഹനമോടിക്കുന്നവര്‍ നടപ്പാതകള്‍ ഉപയോഗിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.