Breaking News
പഴയ ദോഹ തുറമുഖ പ്രദേശങ്ങളിലേക്ക് പൊതുഗതാഗതം ഉടന്‍
ദോഹ: പഴയ ദോഹ തുറമുഖത്തേക്കും സമീപ പ്രദേശങ്ങളിലേക്കും സര്‍വീസ് നടത്തുന്നതിനുള്ള പൊതുഗതാഗത ക്രമീകരണം അവസാന ഘട്ടത്തിലാണെന്ന് ഓള്‍ഡ് ദോഹ പോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മുല്ലയെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ദോഹ തുറമുഖത്തിന് മാത്രമല്ല, സമീപത്തെ മറ്റ് വികസനങ്ങള്‍ക്കും സഹായകമാകുന്ന പദ്ധതിയാണ് തയ്യാറആക്കുന്നത്. എങ്കിലും പുതിയ വികസനം എപ്പോള്‍ നടപ്പാക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വരും മാസങ്ങളില്‍ പൊതുഗതാഗത സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുഗതാഗത പാത പഴയ ദോഹ തുറമുഖത്തിന് മാത്രമല്ല, കമ്മ്യൂണിറ്റി സ്‌പേസ്, മ്യൂസിയങ്ങള്‍, ഗ്യാലറികള്‍, പാര്‍ക്ക് എന്നിവയുള്‍പ്പെടെ സമീപ പ്രദേശങ്ങള്‍ക്കും സൗകര്യമാകും.