Breaking NewsUncategorized
മെസ്സിയും സംഘവും ഖത്തറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് ചാമ്പ്യന്‍ ലയണല്‍ മെസ്സി ഖത്തറില്‍ തിരിച്ചെത്തി. മെസ്സി, നെയ്മര്‍, എംബാപ്പെ എന്നിവരും പി.എസ്.ജി യുടെ മറ്റ് ടീമംഗങ്ങളും ടീമിന്റെ ശൈത്യകാല പര്യടനത്തിനായാണ് ദോഹയിലെത്തിയത്. അവര്‍ ഇന്ന് ഖലീഫ സ്റ്റേഡിയത്തില്‍ പരിശീലന സെഷന്‍ നടത്തും, തുടര്‍ന്ന് സൗദിയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ നസ് ര്‍, അല്‍ ഹിലാല്‍ എന്നിവക്കെതിരായ സൗഹൃദ മത്സരത്തിനായി സൗദിയിലേക്ക് പോകും.