Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സമ്മാനദാനവും സ്വീകരണവും

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ഫുട്‌ബോള്‍ മാമാങ്കത്തോടനുബന്ധിച്ച് ഖത്തര്‍ കെഎംസിസി പുളിക്കല്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിദിന ഓണ്‍ലൈന്‍ ക്വിസ് മല്‍സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി മലപ്പുറം ജില്ലാ, കൊണ്ടോട്ടി മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം.സി.സി നേതാക്കളായ കെ. മുഹമ്മദ് ഈസ, ഡോ. അബ്ദുസ്സമദ്, സവാദ് വെളിയങ്കോട്, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, കോയ കൊണ്ടോട്ടി, റഫീഖ് പള്ളിയാളി, ജലീല്‍ പള്ളിക്കല്‍, ഷമീര്‍ മണ്ണറോട്ട്, ഷുഹൈബ് ഹുദവി എന്നിവര്‍ സംസാരിച്ചു.

പുളിക്കല്‍ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് കെ.കെ സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി.ടി ഫിറോസ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് അലി ഷാ നന്ദിയും പറഞ്ഞു. നസീഫ് സനീല്‍ അരീക്കോട്, മുഹമ്മദ് ഹുദവി അരിമ്പ്ര, ഖുബൈബ് അഞ്ചച്ചവിടി, ഷംസീര്‍ പൊന്നാനി, ഷാജിന മലപ്പുറം, മുര്‍ഷിദ് ചെമ്മാട്, റാഷിദ് ചെറുമിറ്റം വെന്നിവര്‍ ക്വിസ് മല്‍സരത്തില്‍ വിജയികളായി

Related Articles

Back to top button