
ഖത്തര്‍ മര്‍കസ് അലുംനി സംഗമം
ദോഹ :മര്‍കസ് അലുംനി ഖത്തര്‍ നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍’കോണ്‍ഫ്‌ലൂന്‍സ്23’സംഗമം നിരവധി മര്‍ക്കസ് പ്രവാസി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ നടന്നു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് മുഖ്യാതിഥിയായിരുന്നു.
ഖത്തര്‍ അലുംനിക് കീഴില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികള്‍ക്ക് കരടുരൂപം നല്‍കി.സുബൈര്‍ പാറക്കടവ് അധ്യക്ഷത വഹിച്ച യോഗം ജമാല്‍ സഅദി അരീക്കല്‍ ഉദ്ഘാടനം ചെയ്തു. കരീം ഹാജി ഐ സി എഫ്, മിതാഷ് ആയഞ്ചേരി ആശംസകള്‍ നേരുന്നു. ജസീല്‍ മാടായി സ്വാഗതവും എം വി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്,വിപി മുഹമ്മദ് സഖാഫി എന്നിവരെ ആദരിച്ചു. മര്‍ക്കസിന്റെ വിവിധ പദ്ധതികളിലേക്ക് മര്‍ക്കസ് അലുംനി ഖത്തര്‍ കമ്മിറ്റിയുടെ വിഹിതം സ്വാരൂപിക്കാന്‍ ധാരണയായി.