മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ (ക്യുഇഎഫ്), ഖത്തര്‍ റേസിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ് (ക്യുആര്‍ഇസി) എന്നിവയുടെ സഹകരണത്തോടെ കത്താറ – കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം . 18 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവല്‍ ആരംഭിച്ചത്.
കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജരും കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവലിന്റെ (കെഐഎഎച്ച്എഫ്) സംഘാടക സമിതി ചെയര്‍മാനുമായ പ്രൊഫ. ഖാലിദ് ബിന്‍ ഇബ്രാഹീം അല്‍ സുലൈത്തി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസം സൗദി അറേബ്യയുടെ അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഫര്‍ഹാന്‍ അല്‍ സൗദ്, ഒമാന്‍ അംബാസഡര്‍ നജീബ് ബിന്‍ യഹ്യ അല്‍ ബലൂഷി തുടങ്ങി നിരവധി പ്രമഖര്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി.
ഫെസ്റ്റിവല്‍ ഫെബ്രുവരി 11 വരെ തുടരും.