
ഖത്തര്‍ പ്രധാനമന്ത്രി സൗദി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹിഷാം ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഫാലിഹുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി സൗദി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹിഷാം ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ ഫാലിഹുമായി കൂടിക്കാഴ്ച നടത്തി . അല്‍ സെയ്ലിയയിലെ പോലീസ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ചാമത് ബിരുദദാന ചടങ്ങിനോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും അവ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും, കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.