
ടീ ടൈം പ്രസന്റ്‌സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ഫ്‌ളയര്‍ റിലീസ് ചെയ്തു
ദോഹ. ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്‌സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫ്‌ളയര്‍ റിലീസ് ചെയ്തു .റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ റേഡിയോ ഫൗണ്ടര്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരുമായ അമീറലി, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ മുഖ്യ പ്രായോജകരായ ദെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലക്കിരിയത്തിന് നല്‍കിയാണ് ഫ്‌ളയര്‍ പ്രകാശനം ചെയ്തത്.
അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, ട്രാവല്‍ പാര്‍ട്ണര്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, റസ്റ്റോറന്റ് പാര്‍ട്ണര്‍മാരായ ഇന്ത്യന്‍ കോഫീ ഹൗസ് മാനേജര്‍ അനീഷ് മോന്‍, ഓപറേഷന്‍സ് മാനേജര്‍ നാരായണന്‍, റാഗ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ് ലം, സ്റ്റുഡിയോ 8 മാനേജിംഗ് ഡയറക്ടര്‍ മഹേശ് താഴെപ്പുറത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആര്‍.ജെ. നിസയും ആര്‍.ജെ. ആശിയയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
ഫെബ്രുവരി 9 ന് ഐസിസി അശോക ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ഗായകന്‍ ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത , മൈഥിലി എന്നിവര്‍ പങ്കെടുക്കും. ഇശല്‍ നിലാവിന്റെ സൗജന്യ എന്‍ട്രി പാസുകള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.