
ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പാടൂര്‍ കൂട്ടം സംഘടിപ്പിച്ചു
ദോഹ. ഖത്തറിലെ പാടൂര്‍ ഗ്രാമവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ പാടൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പാടൂര്‍ കൂട്ടം സംഘടിപ്പിച്ചു. സംഘടന മുന്‍ പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്ന ആര്‍ വി ഉമ്മര്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ചു. ഉമ്മര്‍ സാഹിബിനെ പ്രസിഡന്റ് യൂസുഫ് പൊന്നാട അണിയിച്ചു ആദരിച്ചു.
കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും ദഫ് മുട്ടും അറവന മുട്ടും പരിപാടിക്ക് കൊഴുപ്പേകി. കലാകാരനും ഗായകനുമായ ഫൈസല്‍ കുപ്പായി സദസ്സിനെ കയ്യിലെടുത്തു.