പ്രവാസികളെ ആശങ്ക പെടുത്തുന്ന ബജറ്റ് – ഖത്തര്‍ കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ : കേരളം അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ ആശങ്ക പെടുത്തുന്നതാണെന്ന് ഖത്തര്‍ കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റിലെ പല നിര്‍ദ്ദേശങ്ങളും എങ്ങനെ ജനങ്ങളെ പിഴയാനുള്ള മാര്‍ഗ്ഗങ്ങളാണെന്നും തികച്ചും ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഉടനെ പിന്‍വലിക്കണമെന്നും കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൂട്ടിയിട്ട വീട്ടുകള്‍ക്ക് സെസ്സ് നടപ്പിലാക്കുമെന്ന നിര്‍ദ്ദേശം പ്രവാസ ജീവിതം നയിക്കുന്ന ഒട്ടേറെ ഫാമിലിക്ക് ദോഷമായി ബാധിക്കുമെന്നും എപ്പോഴും പ്രവാസികളെ ദ്രോഹിക്കുന്ന സര്‍ക്കാറായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു .
ലുക്മാനുല്‍ ഹകീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാസ്സര്‍ കൈതക്കാട് , അന്‍വര്‍ കാടങ്കോട് , സലാം ഹബീബി ,മാക് അടൂര്‍ ,ഹാരിസ് എരിയാല്‍ എന്നിവര്‍ പ്രസംഗിച്ചു . സമീര്‍ ഉടുംബുന്തല സ്വാഗതവും ഷാനിഫ് പൈക നന്ദി പറഞ്ഞു.