Archived ArticlesUncategorized
പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷനില്‍ ഫെബ്രുവരി 20 മുതല്‍ 25 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷനില്‍ ഫെബ്രുവരി 20 മുതല്‍ 25 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 500-ലധികം ആഭരണ വാച്ച് ബ്രാന്‍ഡുകളും അവരുടെ ശേഖരം പ്രദര്‍ശിപ്പിക്കും.
30,000-ത്തിലധികം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബേക്കര്‍ അഭിപ്രായപ്പെട്ടു.