ആശയ ദൃഢതക്കും സംവാദ സംസ്‌കാരത്തിനും ആഹ്വാനം ചെയ്ത് സി ഐ സി യൂണിറ്റ് സമ്മേളനങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ആശയപരമായും അല്ലാതെയും വലിയ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ലോക വ്യാപകമായി ഇസ് ലാം ഭീതി സ്ഥാപനവത്കരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ആദര്‍ശ ദൃഢത കൊണ്ടും സംവാദ ശേഷി കൊണ്ടും ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാന്‍ ആഹ്വാനം ചെയ്ത് സി ഐ സി യൂണിറ്റ് സമ്മേളനങ്ങള്‍.
ഇസ് ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന തലക്കെട്ടില്‍ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ദോഹയിലെ വിവിധ പ്രദേശങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത്.
ആദര്‍ശപരമായ ബോധ്യത്തോടും ആത്മാഭിമാനത്തോടും കൂടി മൂല്യനിരാസത്തിനും വംശീയ മുന്‍ വിധികള്‍ക്കുമെതിരെ നിലകൊള്ളണമെന്ന് പരിപാടികളില്‍ മുഖ്യ പ്രഭാഷണം നടത്തിയവര്‍ ആഹ്വാനം ചെയ്തു.
ഖത്തര്‍ ഇസ് ലാഹി സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച ലഖ്ത്ത യൂണിറ്റ് സമ്മേളനം സി ഐ സി കേന്ദ്ര സമിതി അംഗവും മദീനത്ത് ഖലീഫ സോണല്‍ പ്രസിഡണ്ടുമായ റഹിം ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. യുവ പണ്ഡിതന്‍ അബ്ദുറഹ്‌മാന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി മങ്കട സമ്മേളനത്തില്‍ സൗഹൃദാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വിമന്‍ ഇന്ത്യ പ്രതിനിധി ആമിന അബ്ദുല്‍ അസീസ് പ്രസംഗിച്ചു. അക്ബര്‍ വാഴക്കാട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സനീം ഖിറാഅത്തും കബീര്‍ ഉമരി സമാപന ഭാഷണവും നടത്തി.
തുമാമ യൂണിറ്റ് സമ്മേളനത്തില്‍ ഡോ സലില്‍ ഹസ്സന്‍ മുഖ്യ പ്രഭാഷണം നടത്തി.
വിമന്‍ ഇന്ത്യ തുമാമ സോണല്‍ ട്രഷറര്‍ അമീന ടി. കെ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡണ്ട് സഫീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
അല്‍ അറബ് , ന്യൂ സലാത്ത യൂണിറ്റുകളുടെ സംയുക്ത സമ്മേളനത്തില്‍ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര സമിതി അംഗം ഹബീബ് റഹ്‌മാന്‍ കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഷംസീര്‍ കേച്ചേരി, സന എന്നിവര്‍ പ്രസംഗിച്ചു.
അസീരി യൂണിറ്റ് സമ്മേളനത്തില്‍ നബീല്‍ പുത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
സലിം അധ്യക്ഷത വഹിച്ചു.
മാമൂറ യൂണിറ്റ് സമ്മേളനത്തിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. നസീമ ടീച്ചര്‍ പ്രഭാഷണം നിര്‍വഹിച്ചു.
മതാര്‍ ഖദീം, മതാര്‍ ഖദീം സൗത്ത് യൂണിറ്റുകളുടെ സംയുക്ത സമ്മേളനത്തില്‍ അബ്ദുസ്സലാം തിരുവനന്തപുരം
അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ വാസിഹ് മുഖ്യ പ്രഭാഷണം നടത്തി.
നുഐജ വെസ്റ്റ് യൂണിറ്റ് സമ്മേളനത്തില്‍ ഗഫൂര്‍ അമ്പലങ്ങാടന്‍ അധ്യക്ഷത വഹിച്ചു.
തുമാമ സോണ്‍ വൈസ് പ്രസിഡന്റ് നൗഫല്‍ വി കെ , സജീര്‍ കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.
ഹിലാല്‍ ഈസ്റ്റ് സമ്മേളനത്തില്‍ നിസാര്‍ കെ വി അധ്യക്ഷത വഹിച്ചു.
മുജീബ് റഹ്‌മാന്‍ പേരാമ്പ്ര, നൗഫല്‍ വി കെ എന്നിവര്‍ പ്രഭാഷണം നടത്തി.
ഹിലാല്‍ യൂണിറ്റ് സമ്മേളനത്തില്‍ കരീം വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. യുവ വാഗ്മി നബീല്‍ പുത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
പാര്‍ക്കോ ഹെല്‍ത്ത് സെന്ററിന് സമീപം നടന്ന സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി മദീന ഖലീഫ സൗത്ത് യൂണിറ്റ് സമ്മേളനം കെ എന്‍ മുജീബുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് നജീബ് എം അധ്യക്ഷത വഹിച്ചു.ഫൗസിയ നിയാസ് വിമന്‍ ഇന്ത്യയ പരിചയപ്പെടുത്തി സംസാരിച്ചു.
ഹുദ അബ്ദുല്‍ ഖാദര്‍ ഞാന്‍ അറിഞ്ഞ ഇസ് ലാം എന്ന വിഷയത്തില്‍ സംസാരിച്ചു. മലര്‍വാടി കുട്ടികളുടെ കലാപരിപാടികളും നടന്നു.
നജ്മ , നജ്മ ഈസ്റ്റ് സംയുക്ത സമ്മേളനം സി ഐ സി ഹാളില്‍ ദോഹ സോണല്‍ പ്രസിഡന്റ് മുഷ്താഖ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.കെ.ടി. മൂസ അധ്യക്ഷത വഹിച്ചു. ഐ എം ബാബു , പി എം മുഹമ്മദ് സലിം എന്നിവര്‍ പ്രസംഗിച്ചു.